തദ്ദേശ തെരഞ്ഞെടുപ്പ് മൂന്നാംഘട്ടത്തില്‍ ഉച്ചവരെ മികച്ച പോളിംഗ്. 52.5 ശതമാനം വോട്ടുകള്‍ ഉച്ചവരെ പോള്‍ ചെയ്തു. കാസര്‍ഗോഡ് ജില്ലയില്‍ 51.94 ശതമാനവും കണ്ണൂര്‍ ജില്ലയില്‍ 52.07 ശതമാനവും കോഴിക്കോട് ജില്ലയില്‍ 52.02 ശതമാനവും മലപ്പുറം ജില്ലയില്‍ 52.79 ശതമാനം വോട്ടും ഇതിനോടകം പോള്‍ ചെയ്തിട്ടുണ്ട്. ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിരയാണ് രാവിലെ മുതല്‍.

ആദ്യ രണ്ട് ഘട്ടങ്ങളിലേതുപോലെ തന്നെ മികച്ച പോളിംഗാണ് മൂന്നാം ഘട്ടത്തിലും ഉണ്ടായിരിക്കുന്നത്. നഗരസഭാ പരിധികളില്‍ ആന്തൂര്‍ നഗരസഭയിലാണ് പോളിംഗ് ഏറ്റവും കൂടുതല്‍. 60 ശതമാനത്തോളം ആളുകള്‍ ഇതിനോടകം വോട്ട് രേഖപ്പെടുത്തി. കോഴിക്കോട്, കണ്ണൂര്‍ കോര്‍പറേഷനുകളിലും മികച്ച പോളിംഗാണ് നടക്കുന്നത്.