തിരുവനന്തപുരം∙ തദ്ദേശ തിരഞ്ഞെടുപ്പ് സംസ്ഥാന സര്‍ക്കാരിന്‍റെയും വിലയിരുത്തലാകുമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി. വികസനവും ജനപക്ഷപ്രവര്‍ത്തനവുമാണ് ഇടതുമുന്നണിയുടെ കരുത്ത്. എതിരെ നില്‍ക്കുന്ന മുന്നണികള്‍ക്കൊപ്പം അഴിമതിയാണുള്ളത്.

ബിജെപിയെ ഇത്തവണ ജനങ്ങള്‍ തിരസ്കരിക്കുമെന്നും തിരുവനന്തപുരം കോര്‍പറേഷനിലെ വഞ്ചിയൂര്‍ വാര്‍ഡില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം എം.എ.ബേബി പറഞ്ഞു. വഞ്ചിയൂര്‍ സെന്‍റ് ജോസഫ് സ്കൂളിലെ ബൂത്തില്‍ കുടുംബസമേതമെത്തിയാണ് എം.എ.ബേബി വോട്ട് ചെയ്തത്.