ലോകമെമ്പാടുമുള്ള ഇന്ത്യക്കാരുമായി ഡോ. ശശി തരൂർ MP സംവദിക്കുന്നു. മേയ്‌ 9 നു ഇന്ത്യൻ സമയം രാത്രി 7:30 നു വീഡിയോ കോൺഫറൻസ്‌ മുഖേനയാണു സംവാദം സംഘടിപ്പിച്ചിരിക്കുന്നത്‌. ലോകത്തിന്റെ നാനാഭാഗത്ത്‌ നിന്നുമുള്ള പ്രവാസി ഇന്ത്യക്കാരുടെ പ്രാതിനിധ്യം ഉറപ്പാക്കികൊണ്ടാണു പരിപാടിയുടെ നടത്തിപ്പ്‌ എന്ന് സംഘാടകർ അറിയിച്ചു. The Pandemic and World Disorder എന്നതാണു പരിപാടിയുടെ വിഷയം. പ്രവാസികളായ എല്ലാ ഇന്ത്യക്കാർക്കും അവരുടെ ആശങ്കകൾ പങ്കു വെക്കുവാനും നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിനുമുള്ള ഒരവസരമായിട്ടാണു ഈ പരിപാടി കണക്കാക്കപ്പെടുന്നത്‌. Covid-19 വ്യാപനത്തിനോടനുബന്ധിച്ച്‌ അദ്ദേഹത്തിന്റെ പല പ്രവർത്തനങ്ങളും ഇതിനുള്ളിൽ തന്നെ എല്ലാവരുടേയും പ്രശംസ പിടിച്ച്‌ പറ്റിയിട്ടുണ്ട്‌. ഇന്ത്യൻ ഓവർസീസ്‌ കോൺഗ്രസ്‌ ആണു പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്‌. സംവാദം വിവിധ സോഷ്യൽ മീഡിയകളിലും ലൈവായി ടെലികാസ്റ്റ്‌ ചെയ്യപ്പെടും.