ആയുർവേദ ഡോക്ടർമാർക്ക് വിവിധ ശസ്ത്രക്രിയ ചെയ്യാൻ അനുമതി നൽകിയ കേന്ദ്ര സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് ഡോക്ടർമാർ നടത്തുന്ന സമരത്തെ എതിർത്ത് ആരോ​ഗ്യമന്ത്രി കെ.കെ ശൈലജ. ഡ‍ോക്ടർമാരുടെ സമരത്തോട് സർക്കാരിന് യോജിപ്പില്ലെന്ന് മന്ത്രി പറഞ്ഞു.

പണിമുടക്ക് മൂലം പാവപ്പെട്ട രോ​ഗികളാണ് ദുരിതമനുഭവിക്കുന്നത്. ആയുർവേദ ഡോക്ടർമാർ ശസ്ത്രക്രിയ നടത്തുന്നതിൽ തെറ്റില്ല. അതേസമയം ബ്രിഡ്ജ് കോഴ്സിലൂടെ ഡോക്ടർമാർ ബിരുദം സമ്പാദിക്കുന്നതിനോട് യോജിപ്പില്ലെന്നും മന്ത്രി പറഞ്ഞു.

ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയ ചെയ്യാൻ അനുമതി നൽകിയ നടപടിക്കെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ സർക്കാർ, സ്വകാര്യ ആശുപത്രികളിൽ ഡോക്ടർമാർ ഒപി ബഹിഷ്കരിച്ച് സമരം നടത്തി. കൊവിഡ്, അത്യാഹിത വിഭാഗങ്ങളെ സമരത്തിൽ നിന്നൊഴിവാക്കിയിരുന്നു.