ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത​ല​സ്​​ഥാ​ന ന​ഗ​രി​യി​ല്‍​ കോ​വി​ഡ്​ രോ​ഗി​ക​ളു​ടെ എ​ണ്ണം നി​യ​ന്ത്ര​ണാ​തീ​ത​മാ​യി പെ​രു​കു​ന്നു. തി​ങ്ക​ളാ​ഴ്​​ച 635 പേ​ര്‍​ക്കാ​ണ് ഡ​ല്‍​ഹി​യി​ല്‍​ രോ​ഗം സ്​​ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ​​കോ​വി​ഡ്​ ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 14,053 ആ​യി. 15 പേ​രാ​ണ്​ തി​ങ്ക​ളാ​ഴ്​​​ച മ​രി​ച്ച​ത്. ഔ​ദ്യോ​ഗി​ക ക​ണ​ക്കു പ്ര​കാ​രം മ​ര​ണം 276. 500ലേ​റെ കേ​സു​ക​ളാ​ണ്​ ​പ്ര​തി​ദി​നം റി​പ്പോ​ര്‍​ട്ട്​​ ചെ​യ്യു​ന്ന​ത്. ലോ​ക്​​ഡൗ​ണ്‍ ഇ​ള​വ്​ പ്ര​ഖ്യാ​പി​ച്ച​തോ​ടെ വ​രും ദി​വ​സ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ മേ​​ഖ​ല​ക​ളി​ല്‍ കോ​വി​ഡ്​ വ്യാ​പ​നം ഉ​ണ്ടാ​കു​മെ​ന്നാ​ണ്​​ ആ​രോ​ഗ്യ​മേ​ഖ​ല​യി​ലു​ള്ള​വ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

അ​തേ​സ​മ​യം, രോ​ഗ​മു​ക്തി നേ​ടു​ന്ന​വ​രു​ടെ എ​ണ്ണ​വും ഉ​യ​ര്‍​ന്ന തോ​തി​ലാ​ണ്. തി​ങ്ക​ളാ​ഴ്​​ച 231 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. 6,771 പേ​രാ​ണ്​ ഇ​തു​വ​രെ രോ​ഗം ഭേ​ദ​മാ​യ​വ​ര്‍. റി​പ്പോ​ര്‍​ട്ട്​ ചെ​യ്യ​പ്പെ​ടു​ന്ന കേ​സു​ക​ളി​ല്‍ 70 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ലും രോ​ഗ​ല​ക്ഷ​ണം ഇ​ല്ലാ​ത്ത​വ​രാ​ണ്. ഇ​വ​രെ വീ​ടു​ക​ളി​ല്‍​ത​ന്നെ നി​രീ​ക്ഷ​ണ​ത്തി​ല്‍ വെ​ച്ചി​രി​ക്കു​ക​യാ​ണ്. ​ഒ​ന്നി​ല​ധി​കം രോ​ഗ​ല​ക്ഷ​ണ​മു​ള്ള​വ​രേ​യും മ​റ്റു ദേ​ഹാ​സ്വാ​സ്​​ഥ്യം ഉ​​ള്ള​വ​രേ​യും മാ​ത്ര​മാ​ണ്​ ആ​ശു​പ​ത്രി​ക​ളി​ല്‍ ​പ്ര​വേ​ശി​പ്പി​ക്കു​ന്ന​ത്. ല​ക്ഷ​ണ​മി​ല്ലാ​ത്ത കോ​വി​ഡ്​ ബാ​ധി​ത​ര്‍​ക്ക്​ വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​ഞ്ഞാ​ല്‍ മ​തി​യെ​ന്ന്​ കേ​​ന്ദ്ര സ​ര്‍​ക്കാ​ര്‍ വ്യ​ക്ത​മാ​ക്കി​യി​രന്നു.

ഡ​ല്‍​ഹി ആ​രോ​ഗ്യ​വ​കു​പ്പ്​ പു​റ​ത്തു​വി​ട്ട ക​ണ​ക്കു​പ്ര​കാ​രം 3,421 കോ​വി​ഡ്​ രോ​ഗി​ക​ളാ​ണ്​ വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ആ​ശു​പ​​ത്രി​ക​ളി​ലു​ള്ള​വ​ര്‍ 2053. കോ​വി​ഡ്​ കെ​യ​ര്‍ സ​െന്‍റ​റു​ക​ളി​ല്‍ 483 പേ​രും കോ​വി​ഡ്​ ഹെ​ല്‍​ത്ത്​ സ​െന്‍റ​റു​ക​ളി​ല്‍ 116 പേ​രു​മാ​ണ്​ ചി​കി​ത്സ​യി​ലു​ള്ള​ത്.