ഒാക്സിജന്‍ ക്ഷാമം രൂക്ഷമായ ഡല്‍ഹിയിലെ വിവിധ ജില്ലകളില്‍ ഒാക്സിജന്‍ കോണ്സെന്ട്രേറ്റര് ബാങ്കിന് (ഒ.സി.ബി) തുടക്കം കുറിച്ച് കെജ് രിവാള്‍ സര്‍ക്കാര്‍. എല്ലാ ജില്ലകളിലും 200 വീതം ഒാക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ ഉള്‍പ്പെടുന്ന ബാങ്കുകള്‍ സ്ഥാപിക്കും.
വീടുകളില്‍ കഴിയുന്ന കോവിഡ് രോഗികള്‍ അടക്കമുള്ളവര്‍ക്ക് രണ്ടു മണിക്കൂറിനുള്ളില്‍ ഒാക്സിജന്‍ കോണ്സെന്ട്രേറ്റര് എത്തിക്കുകയാണ് പദ്ധതി വഴി ലക്ഷ്യമിടുന്നത്. കോണ്‍സെന്‍ട്രേറ്ററുമായി വീട്ടിലെത്തുന്ന ഒ.സി.ബി സംഘത്തോടൊപ്പം ഉപയോഗിക്കേണ്ട വിധം പഠിപ്പിക്കാന്‍ ഒരു ടെക്നിക്കല്‍ സ്റ്റാഫും ഉണ്ടാകും.
കൂടാതെ, ഡോക്ടര്‍മാരുടെ സംഘം രോഗിയുടെ ആരോഗ്യനില പരിശോധിച്ച് ആശുപത്രിയിലേക്ക് മാറ്റണമോ എന്ന് തീരുമാനിക്കും. ഒല ഫൗണ്ടേഷനും ഗീവ് ഇന്ത്യയും എന്നിവയാണ് ഡല്‍ഹി സര്‍ക്കാറിന്റെ പുതിയ പദ്ധതിയോട് സഹകരിക്കുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 6500 പുതിയ കോവിഡ് കേസുകളാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11 ശതമാനത്തിലേക്ക് താഴ്ന്നിട്ടുണ്ട്. 15 ദിവസത്തിനുള്ളില്‍ 1000 ഐ.സി.യു കിടക്കകള്‍ കൂടി തയാറാക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.



