ടൗട്ടേക്ക് പിന്നാലെ യാസ് ചുഴലിക്കാറ്റ് വരുന്നു. ഇതോടെ കേരളത്തില്‍ അടുത്തയാഴ്ച മഴ വീണ്ടും കനക്കും എന്ന് കാലാവസ്ഥ നിരീക്ഷകര്‍ വിലയിരുത്തുന്നു. 23 ന് ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപംകൊള്ളും എന്നാണ് കണക്കുകൂട്ടല്‍. ഇത് പെട്ടെന്നുതന്നെ തീവ്ര ന്യൂനമര്‍ദ്ദം ആകും. ചുഴലിക്കാറ്റായി മാറിയാല്‍ യാസ് എന്ന പേരിലായിരിക്കും അറിയപ്പെടുക. ചുഴലിക്കാറ്റിന്റെ സ്വാധീനത്താല്‍ കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം. തീരദേശ വാസികള്‍ ജാഗ്രതയോടെ ഇരിയ്ക്കണം.
യാസ് രൂപപ്പെട്ടാല്‍ തെക്കന്‍ കേരളത്തില്‍ 25 മുതല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. തൊട്ടടുത്ത ദിവസം മുതല്‍ മഴ വടക്കന്‍ കേരളത്തിലേക്കും കര്‍ണാടകയിലേക്കും വ്യാപിക്കുമെന്നാണു കണക്കുകൂട്ടല്‍.