വാ​​​​ഷിം​​​​ഗ്ട​​​​ൺ ഡി​​​​സി: സൈ​​​​ന്യ​​​​ത്തെ അ​​​​പ​​​​മാ​​​​നി​​​​ച്ചു​​​​വെ​​​​ന്ന ആ​​​​രോ​​​​പ​​​​ണം യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പി​​​​നു ത​​​​ല​​​​വേ​​​​ദ​​​​ന​​​​യാ​​​​കു​​​​ന്നു. യു​​​​ദ്ധ​​​​ത്തി​​​​ൽ മ​​​​രി​​​​ച്ച സൈ​​​​നി​​​​ക​​​​രെ ‘പ​​​​രാ​​​​ജി​​​​ത​​​​ർ’ എ​​​​ന്നു​​​​വി​​​​ളി​​​​ച്ച് അ​​​​ധി​​​​ക്ഷേ​​​​പി​​​​ച്ചു​​​​വെ​​​​ന്നാ​​​​ണ് ആ​​​​രോ​​​​പ​​​​ണം. ട്രം​​​​പി​​​​ന്‍റെ 2018-ലെ ​​​​പാ​​​​രീ​​​​സ് സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​നി​​​​ടെ​​​​യാ​​​​ണ് വി​​​​വാ​​​​ദ പ​​​​രാ​​​​മ​​​​ർ​​​​ശ​​​​ങ്ങ​​​​ൾ ഉ​​​​ണ്ടാ​​​​യ​​​​തെ​​​​ന്ന് വാ​​​​ർ​​​​ത്ത പു​​​​റ​​​​ത്തു​​​​വി​​​​ട്ട അ​​​​റ്റ്‌​​​​ലാ​​​​ന്‍റി​​​​ക് മാ​​​​ഗ​​​​സി​​​​ന്‍ റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തു.

പാ​​​​രീ​​​​സ് പ്രാ​​​​ന്ത​​​​ത്തി​​​​ലു​​​​ള്ള യു​​​​എ​​​​സ് സെമി​​​​ത്തേ​​​​രി സ​​​​ന്ദ​​​​ർ​​​​ശ​​​​നം ട്രം​​​​പ് അ​​​​ന്ന് റ​​​​ദ്ദാ​​​​ക്കി​​​​യി​​​​രു​​​​ന്നു. സെ മി​​​​ത്തേ​​​​രി പ​​​​രാ​​​​ജി​​​​ത​​​​രെ​​​​ക്കൊ​​​​ണ്ടു നി​​​​റ​​​​ഞ്ഞ സ്ഥ​​​​ല​​​​മാ​​​​ണെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു​​​​വ​​​​ത്രേ. “ക​​​​ന​​​​ത്ത മ​​​​ഴ​​​​യ്ക്കി​​​​ടെ അ​​​​ങ്ങോ​​​​ട്ടു പോ​​​​യാ​​​​ൽ ത​​​​ന്‍റെ മു​​​​ടി ഉ​​​​ല​​​​ഞ്ഞു​​​​പോ​​​​കും, മ​​​​രി​​​​ച്ച പട്ടാളക്കാരെ ബ​​​​ഹു​​​​മാ​​​​നി​​​​ക്കു​​​​ന്ന​​​​തി​​​​ൽ കാ​​​​ര്യ​​​​മി​​​​ല്ല” തു​​​ട​​​ങ്ങി​​​യ പ​​​രാ​​​മ​​​ർ​​​ശ​​​ങ്ങ​​​ളും ന​​​ട​​​ത്തി. ര​​​​ണ്ടാം ലോ​​​​ക​​​​മ​​​​ഹാ​​​​യു​​​​ദ്ധ​​​​ത്തി​​​​നി​​​​ടെ ജ​​​​ർ​​​​മ​​​​ൻ സൈ​​​​നി​​​​ക​​​​രു​​​ടെ പാ​​​രീ​​​സ് അ​​​ധി​​​നി​​​വേ​​​ശം ത​​​ട​​​യു​​​ന്ന​​​തി​​​നി​​​ടെ മ​​​​രി​​​​ച്ച 1,800 യു​​​​എ​​​​സ് സൈ​​​​നി​​​​ക​​​​രെ അ​​​​പ​​​​മാ​​​​നി​​​​ക്കു​​​​ന്ന പ​​​​രാ​​​​മ​​​​ർ​​​​ശ​​​​വും ട്രം​​​​പ് ന​​​​ട​​​​ത്തി​​​​യ​​​​ത്രേ.

അ​​​​തേ​​​​സ​​​​മ​​​​യം ആ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ൾ ട്രം​​​​പ് നി​​​​ഷേ​​​​ധി​​​​ച്ചു. പ​​​​ട്ടാ​​​​ള​​​​ത്തെ​​​​യും മ​​​​രി​​​​ച്ച സൈ​​​​നി​​​​ക​​​​രെ​​​​യും അ​​​​പ​​​​മാ​​​​നി​​​​ക്കു​​​​ന്ന പ​​​​രാ​​​​മ​​​​ർ​​​​ശ​​​​ങ്ങ​​​​ൾ താ​​​​ൻ ന​​​​ട​​​​ത്തി​​​​ല്ലെന്നും റി​​​​പ്പോ​​​​ർ​​​​ട്ട് വ്യാ​​​​ജ​​​​വാ​​​​ർ​​​​ത്ത​​​​യാ​​​​ണെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

പ്ര​​​​സി​​​​ഡ​​​​ന്‍റ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് അ​​​​ടു​​​​ത്തി​​​​രി​​​​ക്കെ വ​​​​ന്ന റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ൾ ട്രം​​​​പി​​​​നു ദോ​​​​ഷം ചെ​​​​യ്തേ​​​​ക്കാം. വി​​​​ര​​​​മി​​​​ച്ച സൈ​​​​നി​​​​ക​​​​ർ ട്രം​​​​പി​​​​നെ​​​​തി​​​​രേ രം​​​​ഗ​​​​ത്തു​​​​വ​​​​ന്നി​​​​ട്ടു​​​​ണ്ട്.