ന്യൂ​യോ​ർ​ക്ക്: മു​ൻ പ്ര​സി​ഡ​ന്‍റ് ഡൊ​ണ​ൾ​ഡ് ട്രം​പി​ന്‍റെ ആ​സ്തി​യി​ൽ വ്യാ​ഴാ​ഴ്ച 475 മി​ല്യൺ ഡോ​ള​റി​ന്‍റെ ഇ​ടി​വ്. ട്രം​പ് മീ​ഡി​യ​യു​ടെ ഓ​ഹ​രി​ക​ളി​ൽ ഇ​ടി​വ് തു​ട​രു​ന്നു.

സോ​ഷ്യ​ൽ മീ​ഡി​യ ക​മ്പ​നി​യി​ലെ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ഹ​രി മൂ​ല്യം ഈ ​മാ​സം ര​ണ്ട് ബി​ല്യ​ൺ ഡോ​ള​റി​ല​ധി​കം കു​റ​ഞ്ഞു. അ​ദ്ദേ​ഹ​ത്തിന്‍റെ ഓ​ഹ​രി മൂ​ല്യ​ത്തി​ൽ ഈ ​മാ​സം ഇ​തു​വ​രെ രണ്ട് ബി​ല്യ​ൺ ഡോ​ള​റി​ന്‍റെ ന​ഷ്‌ടം രേ​ഖ​പ്പെ​ടു​ത്തി.

സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മാ​യ ട്രൂ​ത്ത് സോ​ഷ്യ​ലി​ന്‍റെ​യും ട്രം​പി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ട്രം​പ് മീ​ഡി​യ ആ​ൻ​ഡ് ടെ​ക്‌​നോ​ള​ജി ഗ്രൂ​പ്പി​ന്‍റെ​യും ഓ​ഹ​രി​ക​ൾ വ്യാ​ഴാ​ഴ്ച രാ​വി​ലെ 13 ശതമാനം ഇ​ടി​ഞ്ഞു.