ഹ്യൂസ്റ്റണ്‍: ടെക്‌സസ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലെ നിരവധി കുട്ടികള്‍ക്ക് കോവിഡ് 19 മായി ബന്ധിപ്പെട്ട അജ്ഞാത രോഗം. മള്‍ട്ടിസിസ്റ്റം ഇന്‍ഫ്‌ലമേറ്ററി സിന്‍ഡ്രോം ആണ് ഇതെന്നു ഡോക്ടര്‍മാര്‍ പറയുന്നു. ചില കുട്ടികളുടെ നില ഗുരുതരമാണ്. സ്ഥിരീകരിച്ച ചില കേസുകളും മറ്റ് സംശയകരമായ കേസുകളുമുണ്ടെന്ന് ടിസിഎച്ച് വക്താവ് വ്യക്തമാക്കി.
രാജ്യത്തുടനീളം നൂറുകണക്കിന് കുട്ടികളെയും ചെറുപ്പക്കാരെയും ബാധിച്ച അതേ അപൂര്‍വ നിഗൂഢ രോഗമാണിത്. അവരില്‍ പലരും ഇതിനെ അതിജീവിച്ചില്ലെന്നത് ഞെട്ടിപ്പിക്കുന്നു.
സിഡിസി പറയുന്നതനുസരിച്ച് ഹൃദയം, ശ്വാസകോശം, വൃക്ക, തലച്ചോറ്, ചര്‍മ്മം, കണ്ണുകള്‍ അല്ലെങ്കില്‍ ദഹനനാളങ്ങള്‍ എന്നിവയുള്‍പ്പെടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങള്‍ വീക്കം സംഭവിക്കുന്ന അവസ്ഥയാണ് എംഐഎസ്‌സി. ഇവര്‍ക്ക് കൂടുതല്‍ പരിചരണം നല്‍കാന്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ആശുപത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ നിരവധി കേസുകള്‍ ന്യൂയോര്‍ക്കില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നു.