കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആരോപണവുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഞങ്ങള്‍ കൂലിത്തൊഴിലാളികളോ പാവകളോ ആണോ ? മമത ചോദിക്കുന്നു.
ഫെഡറല്‍ സംവിധാനത്തെ മറികടക്കുന്ന പ്രധാനമന്ത്രി മുഖ്യമന്ത്രിമാരെ അപമാനിതരാക്കുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി.
കോവിഡ് സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിന് പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തിനുപിന്നാലെയാണ് മമതയുടെ വിമര്‍ശനം.
എന്തിനാണ് അദ്ദേഹം ഇത്രമാത്രം ഭയക്കുന്നത്. മുഖ്യമന്ത്രിമാര്‍ പറയുന്നത് കേള്‍ക്കാന്‍ തയാറല്ലെങ്കില്‍ പിന്നെ എന്തിനാണ് വിളിക്കുന്നത്.
ജില്ലാ മജിസ്ട്രേറ്റുമാരെ സംസാരിക്കാന്‍ അനുവദിക്കുകയും മുഖ്യമന്ത്രിമാരെ സംസാരിക്കാന്‍ അനുവദിക്കാതിരിക്കുകയുമാണ്.
കിടക്കളുടെ ലഭ്യത, വാക്സീന്‍, ഓകിസജന്‍, ബ്ലാക്ക് ഫംഗസ് എന്നിവയെക്കുറിച്ചൊന്നും സംസാരിക്കാന്‍ പ്രധാനമന്ത്രി തയാറായില്ല.
ഇത് ഞെട്ടലും നാണക്കേടുമുണ്ടാക്കുന്നതാണ്. നിരവധി സംസ്ഥാനങ്ങള്‍ യോഗത്തില്‍ സംബന്ധിച്ചു. ആരെയും സംസാരിക്കാന്‍ അനുവദിച്ചില്ല.



