സോളിംഗന്‍: പടിഞ്ഞാറന്‍ ജര്‍മന്‍ നഗരമായ സോളിംഗനില്‍ ഫ്ലാറ്റില്‍ അഞ്ച് കുട്ടികളുടെ മൃതദേഹം കണ്ടെത്തി. അമ്മ തന്നെ കുട്ടികളെ കൊലപ്പെടുത്തിയതെന്നാണ് സംശയിക്കുന്നത്. ജീവനൊടുക്കാന്‍ ശ്രമിച്ച കുട്ടികളുടെ അമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഒന്നു മുതല്‍ എട്ടു വരെ പ്രായമുള്ള മൂന്നു പെണ്‍കുട്ടികളുടെയും രണ്ടു ആണ്‍കുട്ടികളുടെയും മൃതദേഹങ്ങളാണ് കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു. ഇരുപത്തേഴുകാരിയായ അമ്മയെയാണ് ഞങ്ങള്‍ കൊലപാതകിയെന്ന് സംശയിക്കുന്നതെന്നും പോലീസ് പറഞ്ഞു.