വാഷിംഗ്ടണ്‍ ഡിസി : ആഫ്രിക്കന്‍-അമേരിക്കന്‍ വംശജനായ ജോര്‍ജ് ഫ്ളോയ്ഡ് ശ്വാസം കിട്ടാതെയാണ് മരിച്ചതെന്ന് സ്വകാര്യ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് . ശ്വാസോച്ഛ്വാസത്തിലുണ്ടായ ഓക്സിജന്റെ കുറവാണ് ജോര്‍ജിന്റെ മരണത്തിന് കാരണമായത് .
പോലീസ് ഉദ്യോഗസ്ഥര്‍ കഴുത്തിലും പുറത്തും അമര്ത്തിചവിട്ടിയതിനെത്തുടര്ന്നാണ് ശ്വാസതടസ്സം സംഭവിച്ചതെന്നും ജോര്‍ജിന്റെ കുടുംബം നിയമിച്ച മെഡിക്കല്‍ എക്സാമിനര്‍മാര്‍ പറഞ്ഞു . കൗണ്ടി മെഡിക്കല്‍ എക്സാമിനര്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ നിന്ന് വ്യത്യസ്തമാണ് പുതിയ കണ്ടെത്തല്‍ . ശ്വാസം മുട്ടിക്കുന്ന തരത്തില്‍ കഴുത്ത് ഞെരിച്ചതിനുള്ള തെളിവുകള്‍ കൗണ്ടി മെഡിക്കല്‍ എക്സാമിനര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നില്ല . ജോര്‍ജിന്റെ മോശം ആരോഗ്യ സ്ഥിതിയും മരണത്തിന് കാരണമായെന്നാണ് ഒൗദ്യോഗിക പരിശോധന റിപ്പോര്‍ട്ട് പറയുന്നത്.
എന്നാല്‍ ഇത് നരഹത്യയാണെന്നാണ് ജോര്‍ജിന്റെ കുടുംബം ഏര്‍പ്പെടുത്തിയ രണ്ട് ഡോക്ടര്‍മാരുടെ കണ്ടെത്തല്‍ .