എല്‍.ഡി.എഫിലെത്താന്‍ ജോസ് കെ. മാണി വിഭാഗത്തിന് പാലായുള്‍പ്പെടെ 13 സീറ്റ് വാഗ്ധാനം ചെയ്ത് സി.പി.എം. മൂന്ന് സിറ്റിംഗ് സീറ്റുകളുള്‍പ്പെടെ സി.പി.എം വിട്ട് നല്‍കിയേക്കും. റാന്നി ,പേരാമ്പ്ര, ചാലക്കുടി എന്നിവയാണ് വിട്ടുനല്‍കുക. 15 സീറ്റുകള്‍ വേണമെന്നാണ് ജോസ് വിഭാഗത്തിന്‍റെ ആവശ്യം. റാന്നി, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, പാല, പൂഞ്ഞാര്‍, പുതുപ്പള്ളി, പിറവം, പെരുമ്പാവൂര്‍, തൊടുപുഴ, ഇടുക്കി, ചാലക്കുടി, പേരാമ്പ്ര, ഇരിക്കൂര്‍ എന്നിവയാണ് ഏകദേശ ധാരണയായ സീറ്റുകള്‍. സി.പി.എം മൂന്ന് സിറ്റിംഗ് സീറ്റുകള്‍ വിട്ടു നല്‍കിയേക്കും എന്നാണ് അറിയുന്നത്. അതേസമയം പാലാ സീറ്റ് ഒരു കാരണവശാലും വിട്ടുകൊടുക്കില്ലെന്നും അങ്ങനെ സംഭവിച്ചാല്‍ മുന്നണിയിലുണ്ടാകില്ലെന്നും എന്‍.സി.പി നേതാവ് മാണി സി. കാപ്പന്‍ പറഞ്ഞു.