റവ.ഡോ. ജോര്‍ജ് കുടിലില്‍ ദീപിക ചീഫ് എഡിറ്ററായി ചുമതലയേല്‍ക്കും. ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍ കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാളായി ചുമതലയേറ്റതോടെയാണ് റവ.ഡോ. ജോര്‍ജ് കുടിലിലിന്റെ നിയമനം. ദീപികയുടെയും അനുബന്ധ പ്രസിദ്ധീകരണങ്ങളുടെയും എക്‌സിക്യൂട്ടീവ് എഡിറ്റര്‍, ചീഫ് എഡിറ്റര്‍ പദവികളില്‍ എട്ടു വര്‍ഷത്തിലധികം സേവനമനുഷ്ഠിച്ചശേഷം ആണ് ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍ പുതിയ ചുമതല ഏറ്റെടുക്കുന്നത്.
ദീപിക കണ്ണൂര്‍ റസിഡന്റ് മാനേജര്‍, തലശേരി അതിരൂപത ബൈബിള്‍ അപ്പോസ്തലേറ്റ് ഡയറക്ടര്‍, അതിരൂപത ചാന്‍സലര്‍ തുടങ്ങിയ നിലകളിലും ഇന്ത്യയിലെ വിവിധ സെമിനാരികളില്‍ വിസിറ്റിംഗ് പ്രഫസറായും തലശേരി അതിരൂപതയിലും ജര്‍മനിയിലെ വ്യൂര്‍സ്ബുര്‍ഗ് രൂപതയിലും ഇടവക വികാരിയായും സേവനം അനുഷ്ഠിച്ച വ്യക്തിയാണ് റവ.ഡോ. ജോര്‍ജ് കുടിലിൽ. ബൈബിള്‍ വിജ്ഞാനീയത്തിലും ഇതര വിഷയങ്ങളിലുമായി 10 ഗ്രന്ഥങ്ങളും, അന്തര്‍ദേശീയ ജേര്‍ണലുകളിലും ആനുകാലികങ്ങളിലും ഒട്ടേറെ ലേഖനങ്ങളും രചിച്ചിട്ടുണ്ട്. ഇംഗ്ലീഷ്, ഫ്രഞ്ച്, ജര്‍മന്‍, ഇറ്റാലിയന്‍, ഗ്രീക്ക്, ഹീബ്രു ഭാഷകളില്‍ പാണ്ഡിത്യമുണ്ട്. മധുര കാമരാജ് യൂണിവേഴ്‌സിറ്റിയില്‍നിന്നു ഫിലോസഫിയിലും ബിരുദാനന്തരബിരുദം നേടി. മധ്യപ്രദേശിലെ സത്‌ന സെന്റ് എഫ്രേംസ് തിയളോജിക്കല്‍ കോളജില്‍ പ്രഫസറായിരിക്കെയാണ് ദീപിക ചീഫ് എഡിറ്ററായി നിയമിതനായത്.