ന്യൂഡല്‍ഹി: ജൂണ്‍ മധ്യത്തോടെയോ ജൂലൈ അവസാനമോ അന്താരാഷ്​ട്ര വിമാന സര്‍വിസുകള്‍ ആരംഭിക്കുമെന്ന്​ വ്യോമയാന മന്ത്രി ഹര്‍ദീപ്​ സിങ്​ പുരി. കോവിഡില്‍ പ്രവചനാത്​മക അവസ്ഥയുണ്ടായാല്‍ മാത്രമാവും ​സര്‍വീസുകള്‍ ആരംഭിക്കുക. തിങ്കളാഴ്​ച മുതല്‍ ആരംഭിക്കുന്ന ആഭ്യന്തര വിമാന സര്‍വീസുകള്‍ക്കുള്ള മാനദണ്ഡം നിശ്​ചയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്​തമാക്കി.

​രാജ്യത്തിന്‍െറ സ്ഥിതി മെച്ചപ്പെടുകയാണെങ്കില്‍ സര്‍വീസിനായി ആഗസ്​റ്റ്​ അല്ലെങ്കില്‍ സെപ്​റ്റംബര്‍ വരെ എന്തിനാണ്​ കാത്തിരിക്കുന്നത്​. എന്തുകൊണ്ട്​ ജൂണ്‍ മധ്യത്തോടെയോ ജൂലൈ അവസാനത്തോടെയോ സര്‍വീസ്​ തുടങ്ങിക്കൂടാ. ആരോഗ്യസേതു ആപില്‍ ഗ്രീന്‍ സ്​റ്റാറ്റസ്​ കാണിക്കുന്നവര്‍ക്ക്​ ക്വാറന്‍റീന്‍ എന്തിനാണെന്ന്​ മനസിലാവുന്നില്ലെന്നും വ്യോമയാന മന്ത്രി പറഞ്ഞു.

കേരള, കര്‍ണാടക, അസം തുടങ്ങിയ സംസ്ഥാനങ്ങള്‍ ആഭ്യന്തര വിമാനയാത്രക്കാര്‍ക്ക്​ ക്വാറന്‍റീന്‍ നിര്‍ബന്ധമാണെന്ന്​ വ്യക്​തമാക്കിയിരുന്നു.