ന്യൂഡല്‍ഹി: അടുത്തമാസം കോവിഷീല്‍ഡ് വാക്സിെന്റ ഒമ്ബത് മുതല്‍ പത്ത് കോടി ഡോസുകള്‍ വരെ ഉല്‍പാദിപ്പിക്കുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഒാഫ് ഇന്ത്യ. കോവിഡ് വാക്സിനുകളുടെ കുറവുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളില്‍ നിന്ന് പരാതിയുയരുന്നതിനിടയിലാണ് വാക്‌സിന്‍ ഉത്പാദകര്‍ അറിയിപ്പുമായി എത്തിയത്. നിലവിലെ ഉത്പാദനശേഷിയായ 6.5 കോടി ഡോസില്‍ നിന്ന് 10 കോടി ഡോസായി ഉത്പാദനം ഉയര്‍ത്തുമെന്നും സിറം വാഗ്ദാനം ചെയ്തു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്ക് അയച്ച കത്തിലാണ് സിറം ഇന്‍സ്റ്ററ്റ്യൂട്ട് ഇക്കാര്യം അറിയിച്ചത്. വാക്‌സിന്‍ വിഷയത്തില്‍ ഇന്ത്യയെ സ്വയം പര്യാപ്തമാക്കാനുള്ള ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കിയതിന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ (ഗവണ്‍മെന്‍റ് ആന്‍റ് റെഗുലേറ്ററി അഫയേഴ്‌സ്) പ്രകാശ് കുമാര്‍ സിങ് അമിത് ഷാക്ക് നന്ദി പറഞ്ഞു. രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും വാക്‌സിന്‍ ലഭ്യമാക്കാനുള്ള ശ്രമങ്ങളുടെ വിവിധ ഘട്ടങ്ങളില്‍ കേന്ദ്ര സര്‍ക്കാരില്‍നിന്ന് വലിയ പിന്തുണയാണ് തങ്ങള്‍ക്ക് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.



