സംസ്ഥാനത്ത് കോവിഡ് ടെസ്റ്റിന് പുതിയ മാര്‍ഗരേഖ പുറത്തിറക്കി. ജലദോഷപ്പനിക്കാര്‍ക്ക് അഞ്ചുദിവസത്തിനകം ആന്റിജന്‍ ടെസ്റ്റ്. ശ്വസകോശ രോഗങ്ങളുളളവര്‍ക്ക് എത്രയും വേഗം പി.സി.ആര് പരിശോധന നടത്തും.
അതേസമയം, സംസ്ഥാനത്ത് 1608 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കോവിഡ് വ്യാപനമാണിത്. 1,409 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ 112 പേരുടെ രോഗഉറവിടം വ്യക്തമല്ല.
31 ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് ബാധിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 74 പേര് വിദേശത്തുനിന്നും 90 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. ഏഴുമരണവും ഔദ്യോഗികമായി സ്ഥിരീകരിച്ചു. 803 പേര് രോഗമുക്തി നേടി. 14,891 പേരാണ് ഇപ്പോള്‍ ചികില്‍സയില്‍.
ഇന്ന് ഏറ്റവും കൂടുതല്‍ രോഗികള്‍ മലപ്പുറത്താണ്. 362 പേര്‍ക്ക് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം, കോഴിക്കോട്, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ നൂറിലധികം കോവിഡ് കേസുകള്‍ ഇന്നുണ്ട്. കൊല്ലം, തൃശൂര്‍, കാസര്‍കോട്, പാലക്കാട്, കണ്ണൂര്‍ ജില്ലകളിലും ഉയര്‍ന്ന കണക്കാണ് രേഖപ്പെടുത്തിയത്. മലപ്പുറത്തടക്കം സമ്ബര്‍ക്കവ്യാപനം ഏറുന്നത് കടുത്ത ആശങ്ക സൃഷ്ടിക്കുന്നുണ്ട്.