തിരുവനന്തപുരം : ജനാധിപത്യ മഹിളാ അസോസിയേഷന്‍ ദേശീയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പികെ ശ്രീമതി. മറിയം ധാവ്‌ളെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടരും. സുശീല ഗോപാലന് ശേഷം ആദ്യമായിട്ടാണ് ഒരു മലയാളി ദേശീയ പ്രസിഡന്റ് സ്ഥാനത്ത് വരുന്നത്. ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രസിഡന്റ് മാലിനി ഭട്ടാചാര്യ മൂന്ന് ടേം പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്നാണ് നിലവില്‍ ദേശീയ വൈസ് പ്രസിഡന്റായ പികെ ശ്രീമതി പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്നത്.
മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജയെ ദേശീയ വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തു. പി സതീദേവി, സൂസണന്‍ കോടി, പികെ സൈനബ എന്നിവര്‍ ഉള്‍പ്പെടെ 15 വൈസ് പ്രസിഡന്റുമാരാണുള്ളത്. എന്‍ സുകന്യയും സിഎസ് സുജാതയുമാണ് ജോയിന്റ് സെക്രട്ടറിമാര്‍. ട്രാന്‍സ് വനിതകള്‍ക്ക് അംഗത്വം നല്‍കുന്നതിന് അസോസിയേഷന്‍ ഭരണഘടന ഭേദഗതി ചെയ്തു. നാല് ദിവസങ്ങളിലായി തിരുവനന്തപുരത്ത് നടക്കുന്ന സമ്മേളനം ഇന്ന് സമാപിക്കും. വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയനാണ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്.