കൊല്ലം: ഗൃഹ ചികിത്സയെക്കുറിച്ച് ഉയരുന്ന ആശങ്കകള്‍ അസ്ഥാനത്താണെന്ന് തെളിയിച്ച് കോവിഡ് ബാധിച്ച വയോധിക രോഗമുക്തയായി. കോവിഡ് ബാധിച്ച് ഗൃഹചികിത്സയിലിരുന്ന ഉമ്മന്നൂര്‍ ഗ്രാമപഞ്ചായത്തിലെ പ്രമേഹ രോഗിയായ 90 വയസുകാരിയാണ് രോഗമുക്തി നേടിയത്. ഇവരുടെ 55 വയസുള്ള മകനും രണ്ടു ചെറുമക്കളും രോഗമുക്തരായിട്ടുണ്ട്.
രോഗവിവരം അറിയിച്ച് ആരോഗ്യ പ്രവര്‍ത്തകര്‍ വയോധികയെ ആശുപത്രിയിലാക്കാന്‍ ശ്രമിച്ചിട്ടും കുടുംബം അവരെ ആത്മവിശ്വാസത്തോടെ ഗൃഹചികിത്സയില്‍ തുടരുകയാണെന്ന് അറിയിക്കുയും, വീട്ടില്‍ തന്നെ നിര്‍ദേശങ്ങള്‍ സ്വീകരിച്ച് തുടരുകയുമായിരുന്നു. നെടുമണ്‍കാവ് സി എച്ച് സി യിലെ ഡോക്ടറുടെ നേതൃത്വത്തില്‍ മരുന്ന് കൃത്യമായി ഇവര്‍ക്ക് എത്തിച്ചിരുന്നു.