വ്യാഴാഴ്ച വൈകുന്നേരം ഗുജറാത്തിലെ ജാംനഗറില്‍ ഭൂചലനം അനുഭവപ്പെട്ടു. 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. പ്രദേശവാസികള്‍ അവരുടെ വീടുകളില്‍ നിന്ന് തെരുവുകളിലേക്ക് ഇറങ്ങി നിന്നു.
ജാംനഗറിലെ അധികാരികള്‍ ഇതുവരെ ജീവഹാനിയോ വസ്തുവകകള്‍ക്ക് ഗുരുതരമായ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാത്രി 7.13 നാണ് ഭൂചലനം ഉണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി (എന്‍സിഎസ്) സ്ഥിരീകരിച്ചു.വ്യാഴാഴ്ച പുലര്‍ച്ചെ 3.6 തീവ്രതയുള്ള ഭൂചലനം ജമ്മു കശ്മീരിലും റിപ്പോര്‍ട്ട് ചെയ്തിരുന്നു.



