വരുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സീസണിലും മണിപ്പുരില്‍ നിന്നുള്ള മധ്യ നിര താരം ഗിവ്‌സണ്‍ സിംഗ് കേരളാ ബ്ലാസ്റ്റേഴ്സ്റ്റില്‍ തുടരും ,ഒരു വര്‍ഷത്തേക്കാണ് ബ്ലാസ്റ്റേഴ്‌സ് താരവുമായുള്ള കരാര്‍ പുതുക്കിയിരിക്കുന്നത്,പഞ്ചാബ് എഫ്‌സിയിലൂടെയാണ് താരം തന്‍്റെ കരിയര്‍ തുടങ്ങിയത്

കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്സിനായി കളത്തിലിറങ്ങിയപ്പോഴൊക്കെ ഭേദപ്പെട്ട പ്രകടനമാണ് ഗിബ്‌സണ്‍ പുറത്തെടുത്തത് കേരള ബ്ലാസ്റ്റേഴ്‌സില്‍ തുടരാനാവുന്നതില്‍ സന്തോഷവും അഭിമാനവുമുണ്ടെന്ന് ഗിവ്‌സണ്‍ സിങ് പ്രതികരിച്ചു. വരാനിരിക്കുന്ന സീസണില്‍ ടീമിനായി നൂറുശതമാനം നല്‍കി, കളിക്കളത്തില്‍ ക്ലബ്ബ് തന്നിലര്‍പ്പിച്ച വിശ്വാസത്തിന് പ്രത്യുപകാരം ചെയ്യാനാവുമെന്ന് പ്രതീക്ഷിക്കുന്നതായും ഗിവ്‌സണ്‍ സിങ് പറഞ്ഞു