ലോക്ക് ഡൗണായതോടെ വീട്ടില്‍ കുടുംബസമേതം സന്തോഷത്തിലാണ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണര്‍. അതേസമയം ടിക് ടോക്ക് വീഡിയോയിലും വീഡിയോ ലൈവ് ചാറ്റിലുമൊക്കെയാണ് താരം ഇപ്പോള്‍ സജീവമാകുന്നത്.ഭാര്യയും മോളുമൊത്തുള്ള നിരവധി ടിക് ടോക്ക് വീഡിയോകള്‍ ഇതിനോടകം തരംഗമായി. ഇപ്പോഴിതാ മറ്റൊരു കിടിലന്‍ ടിക് ടോക്ക് വീഡിയോയുമായി എത്തിയിരിക്കുകയാണ് വാര്‍ണര്‍. ഇന്‍സ്റാഗ്രാമിലൂടെ താരം പുതിയ വീഡിയോ പങ്കുവയ്ക്കുകയും ചെയ്തു.

വാര്‍ണറുടെ ഏറ്റവും പുതിയ വീഡിയോയില്‍ ഭാര്യയും രണ്ട് പെണ്‍മക്കളും ഉള്‍പ്പെടുന്നു. അവര്‍ ഓപ്പണറിനൊപ്പം വിവിധ ഗാര്‍ഹിക വസ്തുക്കള്‍ ഉപയോഗിച്ച്‌ വ്യാജ സംഗീത പ്രദര്‍ശനം നടത്തുന്നതാണ് വീഡിയോ. ക്ലീനിങ് ബ്രഷ്, ട്രേ, അടുക്കളയില്‍ ഉപയോഗിക്കുന്ന പാത്രങ്ങള്‍ എന്നിവയൊക്കെയാണ് വീഡിയോ ചെയ്യാനാണ് ഉപയോഗിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം ടിക് ടോകില്‍ ചേര്‍ന്നതിനുശേഷം വാര്‍ണര്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഈ പ്ലാറ്റ്‌ഫോമില്‍ പ്രശസ്തനായി.. നേരത്തെ തെലുങ്ക് താരം അല്ലു അര്‍ജുന്റെ ചിത്രമായ ‘അല വൈകുണ്ഡപുരമുലു’ എന്ന സിനിമയിലെ ‘ബുട്ടബൊമ്മ ബുട്ടബൊമ്മ’ എന്ന ഹിറ്റ് ഗാനത്തിനാണ് ഭാര്യ കാന്‍ഡൈസ്നൊപ്പം ചുവടുവെച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു.