ഇ​രി​ട്ടി: മു​ഴ​ക്കു​ന്നി​ല്‍ കോ​ണ്‍​ഗ്ര​സ്‌ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​എം.​ഗി​രീ​ഷി​ന്‍റെ വീ​ട്ടി​നു നേ​രെ ബോം​ബാ​ക്ര​മ​ണം. ത​ളി​പൊ​യി​ലി​ലെ വീടി​നു നേ​രെ​യാ​ണ് പു​ല​ര്‍​ച്ചെ ബോം​ബേ​റ് ഉ​ണ്ടാ​യ​ത്.

മു​ഴ​ക്കു​ന്ന് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യെ​ങ്കി​ലും അ​ക്ര​മി​ക​ളെ പി​ടി​കൂ​ടാ​നാ​യി​ല്ല. ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ല്‍ സി​പി​എം ആ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ്‌ ആ​രോ​പി​ച്ചു.

തി​ങ്ക​ളാ​ഴ്ച ന​ട​ന്ന അ​വ​സാ​ന​ഘ​ട്ട ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നി​ടെ യു​ഡി​എ​ഫി​ന്‍റ ര​ണ്ട് ബൂ​ത്ത് ഏ​ജ​ന്‍റു​മാ​ര്‍​ക്ക് മ​ര്‍​ദ​ന​മേ​റ്റി​രു​ന്നു. എ​ട്ടാം വാ​ര്‍​ഡ് വ​ട്ട​പൊ​യി​ലി​ലെ ബൂ​ത്ത് ഏ​ജ​ന്‍റ് സി.​കെ മോ​ഹ​ന​ന്‍, ഷ​ഫീ​ന എ​ന്നി​വ​ര്‍​ക്കാ​ണ് ബൂ​ത്തി​നു​ള്ളി​ല്‍ വ​ച്ച്‌ മ​ര്‍​ദ​ന​മേ​റ്റ​ത്. ബൂ​ത്തി​ന​ക​ത്തു വ​ച്ച്‌ മോ​ഹ​ന​ന്‍റെ കൈ​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന വോ​ട്ട​ര്‍​പ​ട്ടി​ക​യും സി​പി​എ​മ്മു​കാ​ര്‍ വ​ലി​ച്ചു കീ​റി​യ​താ​യി ആ​രോ​പ​ണ​മു​ണ്ട്.