മംഗളൂരു: ലോക്ക്ഡൗണ്‍ ലംഘിച്ച് കടല്‍ മാര്‍ഗം കര്‍ണാടകത്തിലേക്ക് കടക്കാന്‍ ശ്രമിച്ച ഏഴ് പേരെ മംഗളൂരു പോലീസ് പിടികൂടി. കാസര്‍ഗോട്ടുനിന്നും മംഗളൂരിവിലേക്ക് കടക്കാന്‍ ശ്രമിച്ച കാസര്‍ഗോഡ് സ്വദേശികളാണ് പിടിയിലായത്. ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഇവരില്‍ ആറു പേര് ഒരു കുടുംബത്തിലെ അംഗങ്ങളാണ്.