വാ​ഷിം​ഗ്ട​ൺ ഡി​സി: കോ​വി​ഡ് വ്യാ​പ​ന വി​ഷ​യ​ത്തി​ല്‍ ചൈ​ന​യെ കു​റ്റ​പ്പെ​ടു​ത്തി അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ്. ചൈ​ന​യു​ടെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​യ വ​ലി​യ തെ​റ്റോ അ​ല്ലെ​ങ്കി​ല്‍ ചൈ​ന​യു​ടെ ക​ഴി​വി​ല്ലാ​യ്മ​യോ ആ​ണ് കോ​വി​ഡ് ലോ​കം മു​ഴു​വ​ന്‍ വ്യാ​പി​ക്കു​വാ​ന്‍ കാ​ര​ണ​മാ​യ​തെ​ന്ന് ട്രം​പ് പ​റ​ഞ്ഞു.

ഉ​ത്ഭ​വ സ്ഥാ​ന​ത്തു ത​ന്നെ വൈ​റ​സി​നെ ത​ട​യാ​ന്‍ സാ​ധി​ക്കു​മാ​യി​രു​ന്നു. അ​ങ്ങ​നെ ചെ​യ്യാ​ന്‍ പ്ര​യാ​സ​മു​ള്ള കാ​ര്യ​മാ​യി​രു​ന്നി​ല്ല. എ​ന്നാ​ല്‍ എ​ന്തോ സം​ഭ​വി​ച്ചു. വൈ​റ്റ്ഹൗ​സി​ല്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട് സം​സാ​രി​ക്ക​വേ ട്രം​പ് വ്യ​ക്ത​മാ​ക്കി.

ഒ​ന്നു​കി​ല്‍ ഇ​ത് ചൈ​ന​യു​ടെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​യ വ​ലി​യ തെ​റ്റാ​ണ്, അ​ല്ലെ​ങ്കി​ല്‍ അ​വ​രു​ടെ ക​ഴി​വി​ല്ലാ​യ്മ​യാ​ണ്. ചെ​യ്യേ​ണ്ട ജോ​ലി അ​വ​ര്‍ ചെ​യ്തി​ല്ല. ഇ​ത് വ​ള​രെ മോ​ശ​മാ​ണെന്നും ട്രം​പ് കൂ​ട്ടി​ച്ചേ​ര്‍​ത്തു.

അ​തേ​സ​മ​യം, അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 12 ല​ക്ഷ​മാ​യി. 76,000 ആ​ളു​ക​ള്‍ ഇ​വി​ടെ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു.