വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലോ​ക​ത്താ​കെ​യു​ള്ള കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ലെ വ​ര്‍​ധ​ന​വി​ന് ശ​മ​ന​മി​ല്ല. ഇ​തു​വ​രെ ലോ​ക​വ്യാ​പ​ക​മാ​യി 34,83,347 പേ​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ചി​ട്ടു​ള്ള​തെ​ന്നാ​ണ് ഒൗ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ള്‍. 2,44,761 പേ​ര്‍​ക്കാ​ണ് വൈ​റ​സ് ബാ​ധ​യേ​ത്തു​ട​ര്‍​ന്ന് ജീ​വ​ന്‍ ന​ഷ്ട​മാ​യ​ത്.

11,08,886 പേ​ര്‍​ക്ക് മാ​ത്ര​മാ​ണ് ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടാ​നാ​യ​ത്. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം അ​മേ​രി​ക്ക- 1,160,774, സ്പെ​യി​ന്‍- 2,45,567, ഇ​റ്റ​ലി- 2,09,328, ഫ്രാ​ന്‍​സ്- 1,68,396, ജ​ര്‍​മ​നി- 1,64,967, ബ്രി​ട്ട​ന്‍- 1,82,260, തു​ര്‍​ക്കി- 1,24,375, ഇ​റാ​ന്‍- 96,448, റ​ഷ്യ- 1,24,054, ബ്ര​സീ​ല്‍- 96,559.

മേ​ല്‍​പ​റ​ഞ്ഞ രാ​ജ്യ​ങ്ങ​ളി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം ഇ​നി പ​റ​യും വി​ധ​മാ​ണ് അ​മേ​രി​ക്ക- 67,444, സ്പെ​യി​ന്‍- 25,100, ഇ​റ്റ​ലി- 28,710, ഫ്രാ​ന്‍​സ്- 24,760, ജ​ര്‍​മ​നി- 6,812, ബ്രി​ട്ട​ന്‍- 28,131, തു​ര്‍​ക്കി- 3,336, ഇ​റാ​ന്‍- 6,156, റ​ഷ്യ- 1,222, ബ്ര​സീ​ല്‍- 6,750.