അബുദാബി: ഗള്‍ഫില്‍ മൂന്നു മലയാളികള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. യുഎഇയില്‍ രണ്ടു പേരും സൗദി അറേബ്യയില്‍ ഒരാളുമാണ് മരിച്ചത്. കോഴിക്കോട് പെരുമണ്ണ സ്വദേശി വി.പി. അബ്ദുള്‍ ഖാദര്‍ (55) ആണ് സൗദിയില്‍ മരിച്ചത്.
മലപ്പുറം കടുങ്ങാപുരം കട്ട്ലശ്ശേരി സ്വദേശി സ്വദേശി ഷാഹുല്‍ ഹമീദ്(37) അജ്മാനില്‍ മരിച്ചു. കോവിഡ് ബാധയെ തുടര്‍ന്ന് അജ്മാന് ഖലീഫ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം.
മലപ്പുറം സ്വദേശി മൊയ്തൂട്ടി മരിച്ചത് അബുദാബിയിലാണ്.