ആലപ്പുഴ: വെള്ളിയാഴ്ച കോവിഡ് ബാധിച്ചു മരിച്ച ചെങ്ങന്നൂര്‍ പാണ്ടനാട് സ്വദേശി ജോസ് ജോയി (38) യുടെ സംസ്കാരം വൈകുന്നു. കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം കുഴിയെടുക്കാന്‍ മതിയായ സ്ഥലമില്ലാത്തതാണ് കാരണം. വെള്ളക്കെട്ട് കാരണം 12 അടിയില്‍ കൂടുതല്‍ താഴ്ച്ചയില്‍ കുഴിയെടുക്കാന്‍ സാധിക്കുന്നില്ല.
പള്ളി സെമിത്തേരിയില്‍ സംസ്കരിക്കും എന്നാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ നിലവിലെ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സംസ്കാരം മറ്റൊരു സ്ഥലത്ത് നടത്തുമെന്ന് ചെങ്ങന്നൂര്‍ എംഎല്‍എ സജി ചെറിയാന് അറിയിച്ചു. ഇക്കാര്യം ബന്ധുക്കളെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വെള്ളിയാഴ്ച്ച ഉച്ചയോടെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ചാണ് ജോസ് ജോയി മരിച്ചത്. കടുത്ത കരള്‍ രോഗ ബാധിതനായിരുന്ന അദ്ദേഹത്തിന് ഉയര്‍ന്ന രക്തസമ്മര്‍ദ്ദവുമുണ്ടായിരുന്നു.