കോഴിക്കോട്: സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കാതെയും കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ചും പ്രതിഷേധ പരിപാടി സംഘടിപ്പിച്ചതിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരേ ഡിജിപിക്ക് പരാതി. ഐഎന്‍എല്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എന്‍. കെ. അബ്ദുള്‍ അസീസാണ് പരാതി നല്‍കിയത്.
സാമൂഹിക അകലം പാലിക്കാതേയും 60 വയസിനു മുകളിലുള്ളവര്‍ പൊതുസ്ഥങ്ങളില് പ്രത്യക്ഷപ്പെടാന്‍ പാടില്ലെന്ന നിര്‍ദേശം ലംഘിച്ചുമാണ് പ്രതിപക്ഷനേതാവിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം സെക്രട്ടേറിയറ്റ് നടയില്‍ ഉപവാസം സംഘടിപ്പിച്ചത്. നിലവിലെ സാഹചര്യത്തില്‍ കോവിഡിന്റെ സമൂഹ്യ വ്യാപനത്തിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്നവിധം പരിപാടി നടത്തിയ ഉമ്മന്‍ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്, തുടങ്ങി പരിപാടിയില്‍ പങ്കെടുത്ത മുഴുവനാളുകള്ക്കെതിരേയും കേസെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.