ചെന്നൈ: തമിഴ്നാട്ടിൽ കോവിഡ് നിരീക്ഷണത്തിലായിരുന്ന വയോധികൻ ജീവനൊടുക്കി. അരിയാളൂരിലെ സർക്കാർ ആശുപത്രിയിൽ ഐസലേഷനിലായിരുന്ന അറുപതുകാരനാണ് ജീവനൊടുക്കിയത്. ഇയാളുടെ പരിശോധനാ ഫലം നെഗറ്റീവാണെന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്.
വെള്ളിയാഴ്ച വൈകിട്ട് ഏഴിന് ആശുപത്രി വാർഡിലെ ജനൽക്കമ്പിയിൽ തൂങ്ങി മരിക്കുകയായിരുന്നു. അരിയാളൂർ കഡംബുർ സ്വദേശിയാണ് മരിച്ചത്.
കേരളത്തിൽ അഥിതി തൊഴിലാളിയായി ജോലി ചെയ്തിരുന്ന ഇയാൾ ലോക്ഡൗണിനെ തുടർന്ന് നാട്ടിലേക്കു പോകുകയായിരുന്നു. കേരളത്തിൽ നിന്നും എത്തിയതിനാലാണ് നിരീക്ഷണത്തിൽ പാർപ്പിച്ചത്.