ന്യൂ​ഡ​ല്‍​ഹി: കോ​ട​തി​യ​ല​ക്ഷ്യ കേ​സി​ല്‍ മാ​പ്പ് പ​റ​യി​ല്ലെ​ന്ന് ആ​വ​ര്‍​ത്തി​ച്ച്‌ മു​തി​ര്‍​ന്ന അ​ഭി​ഭാ​ഷ​ക​ന്‍ പ്ര​ശാ​ന്ത് ഭൂ​ഷ​ണ്‍. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയെ വിമര്‍ശിച്ചുള്ള ട്വീറ്റ് ഉത്തരവാദിത്തബോധത്തോടെയുള്ളതാണെന്നും അതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും പ്രശാന്ത് ഭൂഷണ്‍ അറിയിച്ചു.

ആ​ത്മാ​ര്‍​ഥ​ത​യി​ല്ലാ​തെ ക്ഷ​മ ചോ​ദി​ച്ചാ​ല്‍ ത​ന്‍റെ മ​ന​സാ​ക്ഷി​യെ അ​വ​ഹേ​ളി​ക്കു​ന്ന​തി​ന് തു​ല്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സു​പ്രീം​കോ​ട​തി മൂ​ന്നം​ഗ ബെ​ഞ്ചി​ലാ​ണ് അ​ദ്ദേ​ഹം നി​ല​പാ​ട് വ്യ​ക്ത​മാ​ക്കിയത്.

കോ​ട​തി​യ​ല​ക്ഷ്യ കേ​സി​ല്‍ മാപ്പുപറഞ്ഞ് സത്യവാങ്മൂലം നല്‍കാന്‍ പ്രശാന്ത് ഭൂഷണിന് സുപ്രീംകോടതി അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.