ഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ പൗരന്മാരെ മടക്കിക്കൊണ്ടുവരാന്‍ നാവികസേന തയാറെന്ന് അഡ്മിറല്‍ കരമ്ബിര് സിംഗ്. ഗള്‍ഫില്‍ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാരിനു പദ്ധതിയുണ്ട്. ഇതിന് ഇന്ത്യന്‍ സായുധസേന തയാറാണെന്നും അദ്ദേഹം പറഞ്ഞു.
ഗള്‍ഫ് മേഖലയില്‍ കുടുങ്ങി കിടക്കുന്ന പ്രവാസികളെ മടക്കി കൊണ്ടു വരാനായി തയ്യാറെടുക്കാന്‍ ഞങ്ങള്‍ക്ക് നിര്‍ദേശം കിട്ടി. പിന്നാലെ ഞങ്ങളുടെ കപ്പലുകളും ഈ ദൗത്യത്തിനായി സജ്ജമാക്കിയിട്ടുണ്ട്. തുടര്‍ നിര്‍ദേശം ലഭിച്ചാലുടന്‍ കപ്പലുകള്‍ ഗള്‍ഫിലേക്ക് പുറപ്പെടാന്‍ സജ്ജമാണ് – നാവികസേനാ മേധാവി കരംബീര്സിംഗ് വ്യക്തമാക്കി.
അതേസമയം കരസേനയില്‍ 14 പേര്‍ക്ക് കൊവിഡ് ബാധിച്ചതായും ഇതില്‍ 5 പേര്‍ക്ക് രോഗം ഭേദമായെന്നും കരസേനാമേധാവി ജനറല്‍ നരവനേ അറിയിച്ചു. കൊവിഡിനെ പ്രതിരോധിക്കാന്‍ എല്ലാ മുന്‍കരുതലുകളും കരസേനയില്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.