കോട്ടയം: കോവിഡ് ബാധിച്ച്‌ കേരളത്തിന് പുറത്ത് മരിച്ച മലയാളികളുടെ എണ്ണം 103 ആയി. ഇന്നലെ 6 പേര്‍ കൂടി മരിച്ചതോടെയാണിത്. കേരളത്തിനുപുറത്ത് ഏറ്റവുമധികം മലയാളികള്‍ മരിച്ചത് യുഎഇയിലാണ്. 41 പേരാണ് മരിച്ചത്. കോട്ടയം വാകത്താനം സ്വദേശി ഫാ.ഡോ. ബിജി മര്‍ക്കോസ് ചിറത്തിലാട്ട് (54), പിറവം കിഴുമുറി നെട്ടുപ്പാടം ക്രിസ്റ്റല്‍ ഭവന്‍ (പരതംമാക്കില്‍) സണ്ണി ജോണ്‍ (70) എന്നിവര്‍ ബ്രിട്ടനിലും കോട്ടയം എസ്‌എച്ച്‌ മൗണ്ട് പുത്തന്‍വീട്ടില്‍ സി.പി. ജയിംസ് (90), തോട്ടയ്ക്കാട് തൈയ്യില്‍ ടി പി ചാക്കോയുടെ ഭാര്യ അന്നമ്മ ( 87) എന്നിവര്‍ യുഎസിലും കൊടുങ്ങല്ലൂര്‍ ശൃംഗപുരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിന് സമീപം കറുപ്പംവീട്ടില്‍ സെയ്തു മുഹമ്മദ് (78) യുഎഇയിലുമാണ് മരിച്ചത്.