വയനാട് : കേരളത്തില്‍ നിന്നുള്ള കോവിഡ് ബാധിതന്‍ മദ്യം വാങ്ങാന്‍ എത്തിയതിനെ തുടര്‍ന്ന് തമിഴ്നാട്ടിലെ മദ്യഷോപ്പ് അടച്ചു. നിയമലംഘനം നടത്തിയാണ് വയനാട്ടില്‍ നിന്നുള്ള കൊവിഡ് ബാധിതന്‍ കേരള-തമിഴ്നാട് അതിര്‍ത്തിയിലുള്ള ടാസ്മാക് മദ്യ ഔട്ട്‍ലെറ്റില്‍ എത്തിയത്. മെയ് എട്ടിനാണ് നെന്മേനി പഞ്ചായത്തില്‍ നിന്നുള്ള രോഗി തമിഴ്നാട്ടിലെ മദ്യഷോപ്പിലെത്തിയത്.
കോയമ്ബേട് മാര്‍ക്കറ്റില്‍ ജോലി ചെയ്തിരുന്ന സഹോദരനില്‍ നിന്നാണ് യുവാവിന് കൊവിഡ് പകര്‍ന്നത്. കോയമ്ബേട് നിന്നെത്തിയ സഹോദരനുമായി സമ്ബര്‍ക്കത്തിലേര്‍പ്പെട്ടതിനാല്‍ യുവാവിനോട് ക്വാറന്‍റീനില്‍ പോകണമെന്ന് ആരോഗ്യ വിഭാഗം നിര്‍ദേശിച്ചിരുന്നു.എന്നാല്‍, ഈ നിര്‍ദേശം അവഗണിച്ച യുവാവ് മദ്യം വാങ്ങാന്‍ അതിര്‍ത്തി കടന്നു പോയി. തുടര്‍ന്ന് വെള്ളിയാഴ്ചയാണ് ഇയാള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചത്. യുവാവിനെതിരെ കേസെടുത്തിട്ടുണ്ടെന്ന് ജില്ലാ കൊവിഡ് സര്‍വയലന്‍സ് ഓഫീസര്‍ ഡോ എസ് സൗമ്യ പറഞ്ഞു.