ഓസ്റ്റിൻ∙ മേയ് 16 ഞായറാഴ്ച ടെക്സസിൽ ഒരു കോവിഡ് മരണം പോലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. എന്നാല്‍ സംസ്ഥാനത്തൊട്ടാകെ 650 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
ടെക്സസിൽ ഇതുവരെ 49877 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 2919889 പേർക്കു രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ടെക്സസ് ആശുപത്രികളിൽ 2199 പേർ ചികിത്സയിലുണ്ട്.
സംസ്ഥാനത്ത് കഴിഞ്ഞ ഏഴുദിവസത്തെ (ശനിയാഴ്ച വരെ) കോവിഡ് പോസിറ്റിവിറ്റി നിരക്ക് 3.9 ശതമാനത്തിനു താഴെയാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിനു കൂടുതലായാൽ മാത്രമേ ഭയപ്പെടേണ്ടതുള്ളുവെന്ന് ഗവർണർ ഗ്രെഗ് ഏബട്ട് പറഞ്ഞു.
ടെക്സസിൽ ഇതുവരെ 11821141 പേർക്ക് സിഗിൾ ഡോസ് വാക്സീൻ ലഭിച്ചപ്പോൾ 19344606 പേർക്കു രണ്ടു ഡോസ് വാക്സീൻ നൽകിയതായി ഗവർണർ പറഞ്ഞു.
ടെക്സസ് സംസ്ഥാനത്തെ ജനജീവിതം സാധാരണ സ്ഥിതിയിലേക്ക് അതിവേഗം മടങ്ങിവരികയാണ്. പല പ്രമുഖ സ്ഥാപനങ്ങളിലും മാസ്ക് നിർബന്ധമല്ല.. ദേവാലയങ്ങള്‍ തുറന്ന്, ആരാധന ആരംഭിച്ചിട്ടുണ്ട്. റസ്റ്റോറന്റുകളും ജിമ്മുകളും പൂർണ്ണമായും പ്രവർത്തനക്ഷമമാണ്.



