കോവിഡ് ബാധിച്ച്‌ ഇന്നലെ കേരളത്തിനു പുറത്തു മരിച്ചത് 11 മലയാളികള്‍. 9 മലയാളികള്‍ ഗള്‍ഫിലും രണ്ട് പേര്‍ മുംബൈയിലുമാണ് മരിച്ചത്. ഗള്‍ഫില്‍ മരിച്ച ആറ് പേര്‍ മലപ്പുറം സ്വദേശികളാണ്.

ജിദ്ദയില്‍ ചികിത്സയിലായിരുന്ന പൊന്മള ചേങ്ങോട്ടൂര്‍ നീറ്റിച്ചിറ പുള്ളിയില്‍ ഉമ്മര്‍ (48), കാളികാവ് ഐലാശ്ശേരി അസൈനാര്‍ പടിയിലെ ആനപ്പട്ടത്ത് മുഹമ്മദലി (49), ജിദ്ദയില്‍ ക്വാറന്റീനില്‍ കഴിയുകയായിരുന്ന വഴിക്കടവ് പൊലീസ് സ്റ്റേഷന് സമീപം വെട്ടുകത്തിക്കേട്ടയിലെ പുതിയത്ത് മുഹമ്മദ് (കുഞ്ഞു56) ദുബായില്‍ തിരൂര്‍ മുത്തൂര്‍ കൊടാലില്‍ അബ്ദുല്‍ കരീം (48), അബുദാബിയില്‍ അയിലക്കാട് ദുബായ്പടി സ്വദേശി കുണ്ടുപറമ്ബില്‍ മൊയ്തുട്ടി (50), അജ്മാനില്‍ രാമപുരം കട്ടിലശ്ശേരിപടിക്കല്‍ കോട്ടോല ഷാഹുല്‍ ഹമീദ് (37) എന്നിവരാണ് മരിച്ച മലപ്പുറത്തുകാര്‍. സൗദിയില്‍, ഇരിങ്ങാലക്കുട വെള്ളാങ്ങല്ലൂര്‍ സ്വദേശി ബ്ലോക്കിന് സമീപം കോരാമുട്ടിപ്പറമ്ബില്‍ ബഷീര്‍ (64), കോഴിക്കോട് പെരുമണ്ണ സ്വദേശി തെക്കേപാടത്ത് വിപി അബ്ദുല്‍ഖാദര്‍ (55), തിരുവനന്തപുരം മണക്കാട് സ്വദേശി ഫെര്‍ഷിന്‍ കോട്ടേജില്‍ ഫാറൂഖ് (67) എന്നിവര്‍ മരിച്ചു.

മുംബൈയില്‍ കുര്‍ള വിവേക് വിദ്യാലയം പ്രിന്‍സിപ്പല്‍ വിക്രമന്‍ പിള്ളയും (53) സാക്കിനാക്കയില്‍ താമസിക്കുന്ന തിരുവനന്തപുരം സ്വദേശി മേരി ദാസുമാണ് മരിച്ചത്. കൊച്ചി ഉദയംപേരൂരില്‍ കുടുംബവേരുകളുള്ള വിക്രമന്‍പിള്ള മുംബൈയിലാണ് ജനിച്ചു വളര്‍ന്നത്. സംസ്‌കാരം നടത്തി. മുംബൈയില്‍ കോവിഡ് ബാധിച്ചു മരിക്കുന്ന മലയാളികളുടെ എണ്ണം പത്തായി.