തിരുവനന്തപുരം: കോവിഡ് പ്രോട്ടോകോള്‍ ലംഘിക്കുന്നവര്‍ക്കെതിരായുള്ള പിഴത്തുക വര്‍ധിപ്പിക്കുന്ന കാര്യം മന്ത്രിസഭ യോഗം ഇന്നുപരിഗണിച്ചേക്കും . മാസ്ക് ധരിക്കത്തടക്കമുള്ള നിയമലംഘനങ്ങളുടെ പിഴയാണ് വര്‍ധിപ്പിക്കുന്നത്. കൂടാതെ ശബരിമല ദര്‍ശന സമയത്ത് ഏര്‍പ്പെടുത്തേണ്ട നിയന്ത്രണങ്ങള്‍ കുറിച്ചും ഇന്ന് തീരുമാനമുണ്ടാകും. പുതുതായി ഉദഘാടനം കഴിഞ്ഞു പ്രവര്‍ത്തനമാരംഭിച്ച ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകാല ശാലയുടെ വൈസ് ചാന്‍സലറെയും ഇന്ന് തീരുമാനിക്കും. അതേസമയം ഫാറൂഖ് കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ മുബാറക്ക് പാഷയെ വി സി സ്ഥാനത്തേക്ക് സര്‍ക്കാര്‍ പരിഗണിക്കുന്നതായാണ് സൂചന. പി വി സി ആയി കേരള യൂണിയവേഴ്സിറ്റിയിലെ ഡോ സുധീറും. രെജിസ്ട്രാറായി കൊല്ലം ടി കെ എം എന്‍ജിനീയറിങ് കോളേജിലെ ദിലീപുമാണ് സര്‍ക്കാര്‍ പരിഗണയില്‍ ഉള്ളത്.