തിരുവനന്തപുരം: ലക്ഷണങ്ങളില്ലാത്ത കൊറോണ വൈറസ് വാഹകരെ കണ്ടെത്താന്‍ ലക്ഷ്യമിട്ടുള്ള കോവിഡ് ദ്രുത പരിശോധന സംസ്ഥാനത്ത് ഇന്നുമുതല്‍ ആരംഭിക്കും. ആരോഗ്യ പ്രവര്‍ത്തകരെയാണ് ഇന്നു പരിശോധിക്കുന്നത്.
ഉറവിടം അജ്ഞാതമായ രോഗ ബാധിതര്‍ കൂടുതല്‍ ആയതോടെയാണ് രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത വൈറസ് വാഹകരെ കണ്ടെത്താന്‍ ഉള്ള ആന്റിബോഡി പരിശോധന തുടങ്ങുന്നത്.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍, സമൂഹവുമായി ഇടപഴകുന്ന മാധ്യമപ്രവര്‍ത്തകര്‍, പൊലീസുകാര്‍, തദ്ദേശസ്ഥാപന ജീവനക്കാര്‍, അങ്കണവാടി ജീവനക്കാര്‍, റേഷന്‍ കടകളിലെയും പലവ്യഞ്ജനക്കടകളിലെയും തൊഴിലാളികള്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന ലോറി ഡ്രൈവര്‍മാരുമായി സമ്ബര്‍ക്കത്തിലുള്ളവര്‍, ചുമട്ടുതൊഴിലാളികള്‍, അതിഥിത്തൊഴിലാളിള്‍. വഴിയോരക്കച്ചവടക്കാര്‍, വീടുകളില്‍ ക്വാറന്റീനില്‍ കഴിയുന്നവര്‍, 65 വയസ്സിനു മുകളിലുള്ളവര്‍ എന്നിവരെയാണു പരിശോധനയ്ക്കു വിധേയമാക്കുന്നത്.
രക്തം എടുത്ത് പ്ലാസ്മ വേര്‍തിരിച്ച്, അത് ഉപയോഗിച്ചാണ് ദ്രുത പരിശോധന. അഞ്ച് എംഎല്‍ രക്തമാണ് പരിശോധനക്കായി ഉപയോഗിക്കുന്നത്.
പരിശോധനയില്‍ ഐജിജി പോസിറ്റീവ് ആയാല്‍ രോഗം വന്നിട്ട് കുറച്ചുനാള്‍ ആയെന്നും അതിനെതിരെ ഉള്ള പ്രതിരോധ ശേഷി ആയാള്‍ നേടിയിട്ടുണ്ടെന്നും അനുമാനിക്കാം. ഇതേ വ്യക്തിയുടെ സമ്ബര്‍ക്കത്തില്‍ വന്നവരുടെ വിവരങ്ങള്‍ വളരെ പ്രധാന്യമുള്ളതാണ്.
അതേസമയം പരിശോധനയില്‍ ഐജിഎം പോസിറ്റീവ് എന്നാണ് കണ്ടെത്തുന്നതെങ്കില്‍ ആ വ്യക്തിക്ക് രോഗബാധ ഉണ്ടായിട്ട് അധികനാള്‍ ആയില്ലെന്ന് ഉറപ്പിക്കാം. ചികിത്സയും നല്‍കാം. സെന്റിനന്റല്‍ സര്‍വലൈന്‍സിന്റെ ഭാഗമായാണ് ആന്റിബോഡി പരിശോധന നടത്തുന്നത്.