കോവി‍ഡ് ബാധിച്ച് ഗൾഫിൽ ഇന്ന് അഞ്ച് മലയാളികൾ മരിച്ചു. തിരുവല്ല സ്വദേശി റിയ ഏബ്രഹാം(58) കുവൈത്തിലും കായംകുളം കൃഷ്ണപുരം സ്വദേശി ബാബു തമ്പി(48) സൗദിയിലെ ദമാമിലും ആലപ്പുഴ മുല്ലക്കൽ സ്വദേശി മനോജ് കുമാർ വിജയൻ (41) അൽ ഖോബാറിലും തിരുവനന്തപുരം കുളമുട്ടം മൂങ്ങോട് സ്വദേശി നിസാമുദ്ദീൻ (43) നദീമിലും കൊല്ലം പള്ളിക്കൽ സ്വദേശി നാസിമുദ്ദീൻ(71) ദുബായിലുമാണ് മരിച്ചത്.