ന്യൂ​ഡ​ല്‍​ഹി : കോ​വി​ഡ് വാ​ക്‌​സി​ന്‍ 2021 ആ​ദ്യ പാ​ദ​ത്തി​ല്‍ ല​ഭ്യ​മാ​വു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി ഹ​ര്‍​ഷ​വ​ര്‍​ധ​ന്‍. എ​പ്പോ​ഴാ​ണ് കോ​വി​ഡ് വാ​ക്‌​സി​ന്‍ ത​യാ​റാ​വു​ന്ന​തെ​ന്ന് കൃ​ത്യ​മാ​യി പ​റ​യാ​നാ​വി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​ണ്‍​ഡേ സം​വാ​ദ് എ​ന്ന ഓ​ണ്‍​ലൈ​ന്‍ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ച ശേഷം മാത്രമേ വാക്​സിന്‍ മനുഷ്യരില്‍ പരീക്ഷണം നടത്തുവെന്ന്​ മന്ത്രി ഉറപ്പുനല്‍കി. വാക്​സിന്‍ സുരക്ഷ, ചെലവ്​, ​ആവശ്യകത എന്നീ പ്രശ്​നങ്ങള്‍ കാര്യമായി ചര്‍ച്ച ചെയ്​തുവരുന്നതായും മന്ത്രി അറിയിച്ചു.

വാ​ക്‌​സി​ന്‍ കൂ​ടു​ത​ല്‍ ആ​വ​ശ്യ​മു​ള്ള​വ​ര്‍​ക്കാ​വും ആ​ദ്യം ല​ഭ്യ​മാ​ക്കു​ക. കോ​വി​ഡ് പ്ര​തി​രോ​ധ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ മു​ന്ന​ണി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​ര്‍, മു​തി​ര്‍​ന്ന പൗ​ര​ന്മാ​ര്‍, രോ​ഗ​സാ​ധ്യ​ത കൂ​ടു​ത​ലു​ള്ള മ​റ്റ് രോ​ഗ​ങ്ങ​ളു​ള്ള​വ​ര്‍ എ​ന്നി​വ​ര്‍​ക്കാ​വും ആ​ദ്യം വാ​ക്‌​സി​ന്‍ ല​ഭ്യ​മാ​ക്കു​ക. ആ​ദ്യ ഡോ​സ് വാ​ക്‌​സി​ന്‍ സ്വീ​ക​രി​ക്കാ​ന്‍ സ​ന്ന​ദ്ധ​നാ​വു​ന്ന​തി​ല്‍ സ​ന്തോ​ഷ​മേ ഉ​ള്ളൂ​വെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.