ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച് ജോലിക്കിടെ മരിച്ച പൊലീസ് കോണ്‍സ്റ്റബിള്‍ അമിത് റാണയുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരമായി നല്‍കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. സ്വന്തം ജീവന്‍ സംരക്ഷിക്കുന്നതിന് പകരം ജനങ്ങളെ സേവിച്ച വ്യക്തിയാണ് അമിത് എന്നും അദ്ദേഹത്തോടുള്ള ആദരവായി കുടുംബത്തിന് ഒരു കോടി രൂപ ധനസഹായം നല്‍കുമെന്നും മുഖ്യമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു.
‘കൊറോണ വ്യാപനത്തിനിടയിലും സ്വന്തം ജീവന്‍ പോലും ശ്രദ്ധിക്കാതെയാണ് അമിത് ജി ജനങ്ങളെ സേവിച്ചത്. കോവിഡ് ബാധിച്ച അദ്ദേഹം നമ്മളോട് വിട പറഞ്ഞു. അദ്ദേഹത്തിന്റെ ജീവത്യാഗത്തില്‍ ഞങ്ങള്‍ സല്യൂട്ട് ചെയ്യുന്നു. ആദരപൂര്‍വ്വം അദ്ദേഹത്തിന്റെ കുടുംബത്തിന് ഒരു കോടി രൂപ നല്‍കുമെന്നും’ ട്വിറ്ററിലൂടെ കെജ്‌രിവാള്‍ പറഞ്ഞു.
പോലീസുകാരന്റെ മരണത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട് ഡല്‍ഹി ലെഫ്റ്റണന്റ് ഗവര്‍ണര്‍ അനില്‍ ബൈജാളിന്റെ ട്വീറ്റിന് മറുപടിയായാണ് കെജ്‌രിവാള്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ചൊവ്വാഴ്ചയാണ് വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന 31 കാരനായ അമിത് റാണ മരണപ്പെട്ടത്. ജോലിക്കിടെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട റാണയെ റാം മനോഹന്‍ ലോഹ്യ ആശുപത്രിയിലെത്തിച്ചെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ മരിച്ചു.
തിങ്കളാഴ്ച വരെ റാണക്ക് കോവിഡ് രോഗലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ ആശുപത്രിയിലെത്തിക്കുമ്ബോള്‍ പനിയും ശ്വാസതടസവും അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് ഇദ്ദേഹത്തിന്റെ സാമ്ബിളുകള്‍ പരിശോധിക്കുകയും കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തുകയുമായിരുന്നു. അമിത് റാണയുമായി സമ്ബര്‍ക്കത്തിലുണ്ടായിരുന്ന പൊലീസ് ഓഫീസര്‍ വീട്ടു നിരീക്ഷണത്തിലാണ്.