ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ഇന്ത്യക്ക് വീണ്ടും ലോകബാങ്കിെന്റ സഹായം. 100 കോടി ഡോളറാണ് സഹായധനമായി അനുവദിച്ചത്.
ഏപ്രില്‍ ആദ്യവാരത്തിലും ഇന്ത്യക്ക് 100 കോടി ഡോളര്‍ അടിയന്തരസഹായം അനുവദിച്ചിരുന്നു. പരിശോധന കിറ്റ്, വെന്റിലേറ്റര്‍ തുടങ്ങിയ പ്രതിരോധ ഉപകരണങ്ങള്‍ വാങ്ങാനും പുതിയ ഐെസാലേഷന്‍ വാര്‍ഡുകള്‍ തയാറാക്കാനുമായിരുന്നു സഹായം അനുവദിച്ചത്.
സാമൂഹിക സുരക്ഷ പ്രവര്‍ത്തനങ്ങള്‍ക്കും ഗ്രാമീണമേഖലയുടെ വികസനത്തിനുമാണ് വീണ്ടും ധനസഹായം നല്‍കിയത്. രണ്ടുഘട്ടങ്ങളിലായാണ് പണം ലഭിക്കുക. ആദ്യഘട്ടത്തില്‍ ലഭിക്കുന്ന 5600 കോടിയിലേറെ രൂപ ദരിദ്രവിഭാഗങ്ങളുടെ ഉന്നമനത്തിനായുള്ള പ്രധാനമന്ത്രിയുടെ ഗരീബ് കല്യാണ്‍ യോജനയുടെ ഫണ്ടിനായി വകയിരുത്താം. രണ്ടാംഘട്ടമായി ലഭിക്കുന്ന 1900 കോടിയിലേറെ രൂപ പ്രാദേശിക വികസനത്തിനും ഉപയോഗിക്കാം.