കോട്ടയം: കോവിഡ് നിയന്ത്രണം ലംഘിച്ച് ഉദ്യോഗാര്‍ഥികള്‍ തടിച്ചുകൂടിയതോടെ കോട്ടയം ജില്ല ആശുപത്രിയിലെ താല്‍ക്കാലിക ഒഴിവുകളിലേക്കുള്ള അഭിമുഖം മാറ്റി. സ്റ്റാഫ് നഴ്സ് അടക്കം താല്‍ക്കാലിക തസ്തികളിലേക്ക് ആശുപത്രി വികസന സമിതി നിശ്ചയിച്ച ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ കൈക്കുഞ്ഞുങ്ങളുമായി അടക്കം നൂറുകണക്കിന് ഉദ്യോഗാര്‍ഥികളാണ് എത്തിയത്. സമൂഹ അകലം പാലിക്കാതെ തിക്കിത്തിരക്കിയതോടെ ജില്ല ഭരണകൂടം ഇടപെട്ട് വാക്-ഇന്‍ ഇന്റര്‍വ്യൂ മാറ്റി. െവള്ളിയാഴ്ച 10നാണ് അഭിമുഖം നിശ്ചയിച്ചതെങ്കിലും എേട്ടാടെ തന്നെ കോവിഡ് ആശുപത്രികൂടിയായ ഇവിടേക്ക് ഉദ്യോഗാര്‍ഥികള്‍ എത്തി.
കോട്ടയം ജില്ല ആശുപത്രിയില്‍ നിയന്ത്രണം ലംഘിച്ച് അഭിമുഖം; ഒടുവില്‍ മാറ്റി
