ന്യൂഡല്‍ഹി: കൊറോണ വൈറസ് (കോവിഡ്-19) ബാധിച്ച് ലോകത്ത് ആകെ മരിച്ചവരുടെ എണ്ണം മൂന്ന് ലക്ഷം കടന്നു. പുതിയ കണക്കുകള്‍ പ്രകാരം ലോകത്ത് ആകെ കോവിഡ് മൂലം 303,351 പേര് മരിച്ചു. ഇതിനകം നാലരലക്ഷം (4,525,103) പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു.
ലോക രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് അമേരിക്കയിലാണ്. അമേരിക്കയില്‍ ഇതുവരെ 86,912 പേരാണ് മരിച്ചത്. ഇന്നലെ മാത്രം 1,715 പേര്‍ക്ക് ജീവന് നഷ്ടമായി. 27,246 പേര്‍ക്കാണ് ഇന്നലെ ഒറ്റദിവസം കോവിഡ് ബാധിച്ചത്. യുഎസില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,457,593 ആയി ഉയര്‍ന്നു.
രാജ്യങ്ങള്‍, കേസുകള്‍, മരണം എന്നീ ക്രമത്തില്‍
അമേരിക്ക- 14. 57ലക്ഷം, 86,912
സ്പെയിന്- 2.72ലക്ഷം, 27,321
റഷ്യ- 2.52 ലക്ഷം, 2,305
യുകെ- 2.33 ലക്ഷം, 33,614
ഇറ്റലി- 2.23 ലക്ഷം, 31,368
ബ്രസീല്‍- 1.96 ലക്ഷം, 13,551
ഫ്രാന്‍സ്- 1.78 ലക്ഷം, 27,074
ജര്‍മനി- 1.74ലക്ഷം, 7,868
തുര്‍ക്കി- 1.43ലക്ഷം, 3,952
ഇറാന്- 1.14ലക്ഷം, 6,854
ചൈന- 82,933- 4,633
ഇന്ത്യ- 81,997- 2,649