തിരുവനന്തപുരം: ഇന്ന് തിരുവനന്തപുരം ജില്ലയില്‍ പുതുതായി 535 പേര് രോഗനിരീക്ഷണത്തിലായി. 259 പേര് നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി. ജില്ലയില്‍ 5169 പേര് വീടുകളില്‍ കരുതല്‍ നിരീക്ഷണത്തിലുണ്ട്.
ജില്ലയിലെ ആശുപത്രികളില്‍ ഇന്ന് രോഗലക്ഷണങ്ങളുമായി 11പേരെ പ്രവേശിപ്പിച്ചു. 3 പേരെ ഡിസ്ചാര്‍ജ് ചെയ്തു. മൂന്നു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. അബുദബിയില്‍ നിന്നെത്തിയ രണ്ടു പേര്‍ക്കും മാലിദ്വീപില്‍ നിന്നെത്തിയ ഒരാള്‍ക്കു മാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ 17പേരും ജനറല്‍ ആശുപത്രിയില്‍ 6 പേരും ചേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ 5 പേരും എസ്.എ.ടി ആശുപത്രിയില്‍ 12 പേരും വിവിധ സ്വകാര്യ ആശുപത്രികളില്‍ 12 പേരും ഉള്‍പ്പെടെ 52 പേര് ജില്ലയില്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ട്.
ഇന്ന് 101 സാമ്ബിളുകള്‍ പരിശോധനയ്ക്കായി അയച്ചു. ഇന്ന് ലഭിച്ച 115 പരിശോധനാഫലങ്ങള്‍ നെഗറ്റീവാണ്.
സ്ഥാപനങ്ങളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍
*മാര്‍ ഇവാനിയോസ് -140
*ചൈത്രം -22
*കെ. എസ്. ഇ. ബി ഐ. ബി -13
*എല്‍. എന്‍. സി. പി. ഇ -41
ഐ. എം. ജി ട്രെയിനിങ് സെന്റര്‍ -92
ഹോട്ടല്‍ ഹില്‍ട്ടണ്‍ -03
ഹോട്ടല്‍ മസ്കറ്റ് -05
വിദ്യ എഞ്ചിനീയറിംഗ് കോളേജ് -04
പങ്കജകസ്തുരി -10
വി. കെ സി. ഇ. റ്റി -11
മാലിക് ആശുപത്രി നാവായിക്കുളം -08
ഹീരാ -17
ബി. എസ്. എന്‍. എല്‍ -25
എല്‍. എം. എസ് -19
യൂണിവേഴ്സിറ്റി വിമന്‍സ് ഹോസ്റ്റല്‍ -21
ജൂബിലി അനിമേഷന്‍ -15
വാഹന പരിശോധന
ഇന്ന് പരിശോധിച്ച വാഹനങ്ങള്‍ -3473. പരിശോധനയ്ക്കു വിധേയമായവര്‍ -6043
*കളക്ടറേറ്റ് കണ്ട്റോള് റൂമില്‍ 152കാളുകളും ദിശ കാള്‍ സെന്ററില്‍ 83 കാളുകളുമാണ് ഇന്ന്
എത്തിയത്.
* മാനസികപിന്തുണ ആവശ്യമുണ്ടായിരുന്ന 02 പേര് ഇന്ന് മെന്റല്‍ ഹെല്‍ത്ത് ഹെല്പ് ലൈനിലേക്ക് വിളിച്ചു. മാനസിക പിന്തുണ ആവശ്യമായ 184 പേരെ ഇന്ന് വിളിക്കുകയും അവര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട് . ഇതുവരെ 27957പേരെ മാനസിക പിന്തുണ ഉറപ്പിക്കുവാനായി വിളിച്ചിട്ടുണ്ട്
1.കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 5667
2.വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ എണ്ണം -5169
3. ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം -52
4. കോവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തിലുള്ളവരുടെ
എണ്ണം -446
4. ഇന്ന് പുതുതായി നിരീക്ഷണത്തിലായവരുടെ എണ്ണം -535