കൊവിഡ് വാക്‌സിനേഷൻ എടുത്തവർക്ക് മാസ്‌ക് ധരിക്കൽ നിർബന്ധമല്ലാതാക്കിയ നടപടിക്ക് പിന്നാലെ നൊവിഡ് ആക്ടുമായി അമേരിക്ക. കൊവിഡ് വ്യാപനത്തെ ഒരു പരിധി വരെ ചെറുത്ത അമേരിക്ക, വൈറസിന്റെ മറ്റൊരു വകഭേദമോ വീണ്ടുമൊരു വ്യാപനമോ ഒഴിവാക്കുന്നതിന് പദ്ധതി തയാറാക്കുകയാണ് നൊവിഡ് ആക്ടിലൂടെ.

നൊവിഡ് നിയമത്തിന് കീഴിൽ വാക്‌സിൻ ഉൾപ്പെടെയുള്ള സഹായങ്ങൾ ലോകരാജ്യങ്ങൾക്ക് എത്തിക്കാനാണ് അമേരിക്ക ലക്ഷ്യമിടുന്നത്. ആഗോള തലത്തിൽ വിവിധ രാജ്യങ്ങളെ ഏകോപിപ്പിച്ചാണ് പദ്ധതികൾ നടപ്പിലാക്കുക.