കുവൈത്തിലേക്ക് വരുന്ന യാത്രക്കാരില്‍ കോവിഡ് വാക്സിനേഷന്‍ എടുത്തവരെ ക്വാറന്റീനില്‍ നിന്നും ഒഴിവാക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം.

കുവൈത്ത് ആരോഗ്യ മന്ത്രാലയം അംഗീകരിച്ചിട്ടുള്ള കോവിഡ് പ്രതിരോധ കുത്തിവെപ്പ് പൂര്‍ത്തിയാക്കിയവരെ ക്വാറന്റീനില്‍ നിന്നും ഒഴിവാക്കുന്നതിനും കൂടാതെ കുവൈത്ത് അംഗീകരിച്ച വാക്സിന്‍ എടുത്തവര്‍ കോവിഡ് ബാധിക്കുകയും 90 ദിവസത്തിനുള്ളില്‍ രോഗമുക്തി നേടിയവരും, ആരോഗ്യപരമായ കാരണങ്ങളാല്‍ കോവിഡ് വാക്സിന്‍ സ്വീകരിക്കാന്‍ കഴിയാത്ത സ്വദേശികള്‍, ഗര്‍ഭിണികളായ സ്വദേശികളെയും ക്വാറന്റീനില്‍ നിന്നും ഒഴിവാക്കുന്നതിനാണ് തീരുമാനം.