കൊവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കാനുള്ളവരുടെ മുന്‍ഗണന പട്ടികയില്‍ ജനപ്രതിനിധികളെ ഉള്‍പ്പെടുത്തണമെന്ന് ഹരിയാന സര്‍ക്കാര്‍. എംപിമാരെയും എംഎല്‍എമാരെയും ഉള്‍പ്പെടുത്തണമെന്നാണ് ആവശ്യം. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന് കത്തയച്ചതായി ആരോഗ്യമന്ത്രി അനില്‍ വിജ് പറഞ്ഞു.

 

വാക്‌സിന്‍ നല്‍കാനുള്ള ആളുകളുടെ മുന്‍ഗണന പട്ടിക തയാറാക്കും. വാക്‌സിന്‍ നല്‍കാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുമെന്നും അനില്‍ വിജ്. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരെയും വാക്‌സിന്‍ നല്‍കുന്നവരുടെ മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെടുത്തും. ജനപ്രതിനിധികള്‍ ജോലി സംബന്ധമായി വളരെയധികം ആളുകളുമായി ഇടപെടുന്നതിനാല്‍ അവരെയും ഇതില്‍ ഉള്‍പ്പെടുത്തണമെന്നാണ് സര്‍ക്കാര്‍ ആവശ്യം.