രാജ്യത്ത് കൊവിഡ് രോഗമുക്തി നിരക്ക് ഉയരുന്നു. ഇന്നലെ മാത്രം എഴുപത്തി അയ്യായിരം പേര്‍ രോഗ മുക്തരായതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 33,98,844 ആയി ഉയര്‍ന്നു. രോഗ മുക്തി നിരക്ക് 77.77 ശതമാനമാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
അതേസമയം, രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 89, 706 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 43 ലക്ഷം കവിഞ്ഞു. കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം 42, 70,129 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്.
രാജ്യത്ത് 24 മണിക്കൂറില്‍ 1115 കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ കോവിഡ് രോഗബാധയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 73, 890 ആയി. ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ മരണനിരക്ക് 1.69 ശതമാനമായി കുറഞ്ഞിട്ടുണ്ട്.